സോമന്‍െറ ഭൂമിയില്‍ യൂത്ത് ലീഗിന്‍െറ കൊടിയും കുടിലും
കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് വി.എസിന്‍െറ ബന്ധു ടി.കെ സോമന്‍െറ വിവാദ ഭൂമിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധാത്മകമായി കുടില്‍ കെട്ടി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സോമന്‍െറ ഭൂമിയിലേക്ക് പ്രകടനമായെത്തിയ യൂത്ത് ലീഗുകാര്‍ മൂന്ന് കുടിലുകള്‍ കെട്ടുകയും കൊടി നാട്ടുകയും ചെയ്തു.
കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ 2.33 ഏക്കര്‍ ഭൂമിയാണ് വിമുക്ത ഭടനായ സോമന്‍െറ പേരിലുള്ളത്. ഇത് മുഖ്യമന്ത്രിയായിരിക്കെ വിഎസ് അച്യുതാനന്ദന്‍ അനധികൃതമായി പതിച്ചു നല്‍കിയതാണെന്നാണ് ആരോപണം. ഈ കേസില്‍ വി എസിനെ പ്രതി ചേര്‍ക്കണമെന്ന് കേസ് അന്വഷിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ